55. അർ-റഹ്മാൻ
നിങ്ങളുടെ ഭാഷയിൽ ഇതുവരെ വിവർത്തനം ഒന്നുമില്ല — ഇംഗ്ലീഷ് കാണിക്കുന്നു
1പരമകാരുണികന്
2ഈ ഖുര്ആന് പഠിപ്പിച്ചു
3അവന് മനുഷ്യനെ സൃഷ്ടിച്ചു
4അവനെ അവന് സംസാരിക്കാന് പഠിപ്പിച്ചു
5സൂര്യനും ചന്ദ്രനും ഒരു കണക്കനുസരിച്ചാകുന്നു (സഞ്ചരിക്കുന്നത്)
6ചെടികളും വൃക്ഷങ്ങളും (അല്ലാഹുവിന്) പ്രണാമം അര്പ്പിച്ചു കൊണ്ടിരിക്കുന്നു
7ആകാശത്തെ അവന് ഉയര്ത്തുകയും, (എല്ലാകാര്യവും തൂക്കികണക്കാക്കുവാനുള്ള) തുലാസ് അവന് സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു
8നിങ്ങള് തുലാസില് ക്രമക്കേട് വരുത്താതിരിക്കുവാന് വേണ്ടിയാണത്
9നിങ്ങള് നീതി പൂര്വ്വം തൂക്കം ശരിയാക്കുവിന്. തുലാസില് നിങ്ങള് കമ്മി വരുത്തരുത്
10ഭൂമിയെ അവന് മനുഷ്യര്ക്കായി വെച്ചിരിക്കുന്നു
11അതില് പഴങ്ങളും കൂമ്പോളകളുള്ള ഈന്തപ്പനകളുമുണ്ട്
12വൈക്കോലുള്ള ധാന്യങ്ങളും സുഗന്ധച്ചെടികളുമുണ്ട്
13അപ്പോള് നിങ്ങള് ഇരു വിഭാഗത്തിന്റെയും രക്ഷിതാവ് ചെയ്ത അനുഗ്രഹങ്ങളില് ഏതിനെയാണ് നിങ്ങള് നിഷേധിക്കുന്നത്
14കലം പോലെ മുട്ടിയാല് മുഴക്കമുണ്ടാകുന്ന (ഉണങ്ങിയ) കളിമണ്ണില് നിന്ന് മനുഷ്യനെ അവന് സൃഷ്ടിച്ചു
15തിയ്യിന്റെ പുകയില്ലാത്ത ജ്വാലയില് നിന്ന് ജിന്നിനെയും അവന് സൃഷ്ടിച്ചു
16അപ്പോള് നിങ്ങള് ഇരുവിഭാഗത്തിന്റെയും രക്ഷിതാവ് ചെയ്ത അനുഗ്രഹങ്ങളില് ഏതിനെയാണ് നിങ്ങള് നിഷേധിക്കുന്നത്
17രണ്ട് ഉദയസ്ഥാനങ്ങളുടെ രക്ഷിതാവും രണ്ട് അസ്തമന സ്ഥാനങ്ങളുടെ രക്ഷിതാവുമാകുന്നു അവന്
18അപ്പോള് നിങ്ങള് ഇരു വിഭാഗത്തിന്റെയും രക്ഷിതാവ് ചെയ്ത അനുഗ്രഹങ്ങളില് ഏതിനെയാണ് നിങ്ങള് നിഷേധിക്കുന്നത്
19രണ്ട് കടലുകളെ (ജലാശയങ്ങളെ) തമ്മില് കൂടിച്ചേരത്തക്ക വിധം അവന് അയച്ചുവിട്ടിരിക്കുന്നു
20അവ രണ്ടിനുമിടക്ക് അവ അന്യോന്യം അതിക്രമിച്ച് കടക്കാതിരിക്കത്തക്കവിധം ഒരു തടസ്സമുണ്ട്
21അപ്പോള് നിങ്ങള് ഇരു വിഭാഗത്തിന്റെയും രക്ഷിതാവിന്റെ അനുഗ്രഹങ്ങളില് ഏതിനെയാണ് നിങ്ങള് നിഷേധിക്കുന്നത്
22അവ രണ്ടില് നിന്നും മുത്തും പവിഴവും പുറത്തു വരുന്നു
23അപ്പോള് നിങ്ങള് ഇരു വിഭാഗത്തിന്റെയും രക്ഷിതാവിന്റെ അനുഗ്രഹങ്ങളില് ഏതിനെയാണ് നിങ്ങള് നിഷേധിക്കുന്നത്
24സമുദ്രത്തില് (സഞ്ചരിക്കുവാന്) മലകള് പോലെ പൊക്കി ഉണ്ടാക്കപ്പെടുന്ന കപ്പലുകളും അവന്റെ നിയന്ത്രണത്തിലാകുന്നു
25അപ്പോള് നിങ്ങള് ഇരു വിഭാഗത്തിന്റെയും രക്ഷിതാവിന്റെ അനുഗ്രഹങ്ങളില് ഏതിനെയാണ് നിങ്ങള് നിഷേധിക്കുന്നത്
26അവിടെ (ഭൂമുഖത്ത്)യുള്ള എല്ലാവരും നശിച്ച് പോകുന്നവരാകുന്നു
27മഹത്വവും ഉദാരതയും ഉള്ളവനായ നിന്റെ രക്ഷിതാവിന്റെ മുഖം അവശേഷിക്കുന്നതാണ്
28അപ്പോള് നിങ്ങള് ഇരു വിഭാഗത്തിന്റെയും രക്ഷിതാവിന്റെ അനുഗ്രഹങ്ങളില് ഏതിനെയാണ് നിങ്ങള് നിഷേധിക്കുന്നത്
29ആകാശങ്ങളിലും ഭൂമിയിലും ഉള്ളവര് അവനോട് ചോദിച്ചു കൊണ്ടിരിക്കുന്നു. എല്ലാ ദിവസവും അവന് കാര്യനിര്വഹണത്തിലാകുന്നു
30അപ്പോള് നിങ്ങള് ഇരു വിഭാഗത്തിന്റെയും രക്ഷിതാവിന്റെ അനുഗ്രഹങ്ങളില് ഏതിനെയാണ് നിങ്ങള് നിഷേധിക്കുന്നത്
31ഹേ; ഭാരിച്ച രണ്ട് സമൂഹങ്ങളേ, നിങ്ങളുടെ കാര്യത്തിനായി നാം ഒഴിഞ്ഞിരിക്കുന്നതാണ്
32അപ്പോള് നിങ്ങള് ഇരു വിഭാഗത്തിന്റെയും രക്ഷിതാവിന്റെ അനുഗ്രഹങ്ങളില് ഏതിനെയാണ് നിങ്ങള് നിഷേധിക്കുന്നത്
33ജിന്നുകളുടെയും മനുഷ്യരുടെയും സമൂഹമേ, ആകാശങ്ങളുടെയും ഭൂമിയുടെയും മേഖലകളില് നിന്ന് പുറത്ത് കടന്നു പോകാന് നിങ്ങള്ക്ക് സാധിക്കുന്ന പക്ഷം നിങ്ങള് കടന്നു പോയിക്കൊള്ളുക. ഒരു അധികാരം ലഭിച്ചിട്ടല്ലാതെ നിങ്ങള് കടന്നു പോകുകയില്ല
34അപ്പോള് നിങ്ങള് ഇരു വിഭാഗത്തിന്റെയും രക്ഷിതാവിന്റെ അനുഗ്രഹങ്ങളില് ഏതിനെയാണ് നിങ്ങള് നിഷേധിക്കുന്നത്
35നിങ്ങള് ഇരുവിഭാഗത്തിന്റെയും നേര്ക്ക് തീജ്വാലയും പുകയും അയക്കപ്പെടും. അപ്പോള് നിങ്ങള്ക്ക് രക്ഷാമാര്ഗം സ്വീകരിക്കാനാവില്ല
36അപ്പോള് നിങ്ങള് ഇരുവിഭാഗത്തിന്റെയും രക്ഷിതാവിന്റെ അനുഗ്രഹങ്ങളില് ഏതിനെയാണ് നിങ്ങള് നിഷേധിക്കുന്നത്
37എന്നാല് ആകാശം പൊട്ടിപ്പിളരുകയും, അത് കുഴമ്പു പോലുള്ളതും റോസ് നിറമുള്ളതും ആയിത്തീരുകയും ചെയ്താല്
38അപ്പോള് നിങ്ങള് ഇരു വിഭാഗത്തിന്റെയും രക്ഷിതാവിന്റെ അനുഗ്രഹങ്ങളില് ഏതിനെയാണ് നിങ്ങള് നിഷേധിക്കുന്നത്
39ഒരു മനുഷ്യനോടോ, ജിന്നിനോടോ അന്നേ ദിവസം അവന്റെ പാപത്തെപ്പറ്റി അന്വേഷിക്കപ്പെടുകയില്ല
40അപ്പോള് നിങ്ങള് ഇരു വിഭാഗത്തിന്റെയും രക്ഷിതാവിന്റെ അനുഗ്രഹങ്ങളില് ഏതിനെയാണ് നിങ്ങള് നിഷേധിക്കുന്നത്
41കുറ്റവാളികള് അവരുടെ അടയാളം കൊണ്ട് തിരിച്ചറിയപ്പെടും. എന്നിട്ട് (അവരുടെ) കുടുമകളിലും പാദങ്ങളിലും പിടിക്കപ്പെടും
42അപ്പോള് നിങ്ങള് ഇരു വിഭാഗത്തിന്റെയും രക്ഷിതാവിന്റെ അനുഗ്രഹങ്ങളില് ഏതിനെയാണ് നിങ്ങള് നിഷേധിക്കുന്നത്
43ഇതാകുന്നു കുറ്റവാളികള് നിഷേധിച്ച് തള്ളുന്നതായ നരകം
44അതിന്നും തിളച്ചുപൊള്ളുന്ന ചുടുവെള്ളത്തിനുമിടക്ക് അവര് ചുറ്റിത്തിരിയുന്നതാണ്
45അപ്പോള് നിങ്ങള് ഇരു വിഭാഗത്തിന്റെയും രക്ഷിതാവിന്റെ അനുഗ്രഹങ്ങളില് ഏതിനെയാണ് നിങ്ങള് നിഷേധിക്കുന്നത്
46തന്റെ രക്ഷിതാവിന്റെ സന്നിധിയെ ഭയപ്പെട്ടവന്ന് രണ്ട് സ്വര്ഗത്തോപ്പുകളുണ്ട്
47അപ്പോള് നിങ്ങള് ഇരു വിഭാഗത്തിന്റെയും രക്ഷിതാവിന്റെ അനുഗ്രഹങ്ങളില് ഏതിനെയാണ് നിങ്ങള് നിഷേധിക്കുന്നത്
48പല തരം സുഖഐശ്വര്യങ്ങളുള്ള രണ്ടു (സ്വര്ഗത്തോപ്പുകള്)
49അപ്പോള് നിങ്ങള് ഇരു വിഭാഗത്തിന്റെയും രക്ഷിതാവിന്റെ അനുഗ്രഹങ്ങളില് ഏതിനെയാണ് നിങ്ങള് നിഷേധിക്കുന്നത്
50അവ രണ്ടിലും ഒഴുകികൊണ്ടിരിക്കുന്ന രണ്ടു അരുവികളുണ്ട്
51അപ്പോള് നിങ്ങള് ഇരു വിഭാഗത്തിന്റെയും രക്ഷിതാവിന്റെ അനുഗ്രഹങ്ങളില് ഏതിനെയാണ് നിങ്ങള് നിഷേധിക്കുന്നത്
52അവ രണ്ടിലും ഓരോ പഴവര്ഗത്തില് നിന്നുമുള്ള ഈ രണ്ടു ഇനങ്ങളുണ്ട്
53അപ്പോള് നിങ്ങള് ഇരു വിഭാഗത്തിന്റെയും രക്ഷിതാവിന്റെ അനുഗ്രഹങ്ങളില് ഏതിനെയാണ് നിങ്ങള് നിഷേധിക്കുന്നത്
54അവര് ചില മെത്തകളില് ചാരി ഇരിക്കുന്നവരായിരിക്കും. അവയുടെ ഉള്ഭാഗങ്ങള് കട്ടികൂടിയ പട്ടുകൊണ്ട് നിര്മിക്കപ്പെട്ടതാകുന്നു. ആ രണ്ട് തോപ്പുകളിലെയും കായ്കനികള് താഴ്ന്നു നില്ക്കുകയായിരിക്കും
55അപ്പോള് നിങ്ങള് ഇരു വിഭാഗത്തിന്റെയും രക്ഷിതാവിന്റെ അനുഗ്രഹങ്ങളില് ഏതിനെയാണ് നിങ്ങള് നിഷേധിക്കുന്നത്
56അവയില് ദൃഷ്ടി നിയന്ത്രിക്കുന്നവരായ സ്ത്രീകളുണ്ടായിരിക്കും. അവര്ക്ക് മുമ്പ് മനുഷ്യനോ, ജിന്നോ അവരെ സ്പര്ശിച്ചിട്ടില്ല
57അപ്പോള് നിങ്ങള് ഇരു വിഭാഗത്തിന്റെയും രക്ഷിതാവിന്റെ അനുഗ്രഹങ്ങളില് ഏതിനെയാണ് നിങ്ങള് നിഷേധിക്കുന്നത്
58അവര് മാണിക്യവും പവിഴവും പോലെയായിരിക്കും
59അപ്പോള് നിങ്ങള് ഇരു വിഭാഗത്തിന്റെയും രക്ഷിതാവിന്റെ അനുഗ്രഹങ്ങളില് ഏതിനെയാണ് നിങ്ങള് നിഷേധിക്കുന്നത്
60നല്ല പ്രവൃത്തിക്കുള്ള പ്രതിഫലം നല്ലത് ചെയ്ത് കൊടുക്കലല്ലാതെ മറ്റു വല്ലതുമാണോ
61അപ്പോള് നിങ്ങള് ഇരു വിഭാഗത്തിന്റെയും രക്ഷിതാവിന്റെ അനുഗ്രഹങ്ങളില് ഏതിനെയാണ് നിങ്ങള് നിഷേധിക്കുന്നത്
62അവ രണ്ടിനും പുറമെ വേറെയും രണ്ടു സ്വര്ഗത്തോപ്പുകളുണ്ട്
63അപ്പോള് നിങ്ങള് ഇരു വിഭാഗത്തിന്റെയും രക്ഷിതാവിന്റെ അനുഗ്രഹങ്ങളില് ഏതിനെയാണ് നിങ്ങള് നിഷേധിക്കുന്നത്
64കടും പച്ചയണിഞ്ഞ രണ്ടുസ്വര്ഗത്തോപ്പുകള്
65അപ്പോള് നിങ്ങള് ഇരു വിഭാഗത്തിന്റെയും രക്ഷിതാവിന്റെ അനുഗ്രഹങ്ങളില് ഏതിനെയാണ് നിങ്ങള് നിഷേധിക്കുന്നത്
66അവ രണ്ടിലും കുതിച്ചൊഴുകുന്ന രണ്ടു അരുവികളുണ്ട്
67അപ്പോള് നിങ്ങള് ഇരു വിഭാഗത്തിന്റെയും രക്ഷിതാവിന്റെ അനുഗ്രഹങ്ങളില് ഏതിനെയാണ് നിങ്ങള് നിഷേധിക്കുന്നത്
68അവ രണ്ടിലും പഴവര്ഗങ്ങളുണ്ട്. ഈന്തപ്പനകളും റുമാമ്പഴവുമുണ്ട്
69അപ്പോള് നിങ്ങള് ഇരു വിഭാഗത്തിന്റെയും രക്ഷിതാവിന്റെ അനുഗ്രഹങ്ങളില് ഏതിനെയാണ് നിങ്ങള് നിഷേധിക്കുന്നത്
70അവയില് സുന്ദരികളായ ഉത്തമ തരുണികളുണ്ട്
71അപ്പോള് നിങ്ങള് ഇരു വിഭാഗത്തിന്റെയും രക്ഷിതാവിന്റെ അനുഗ്രഹങ്ങളില് ഏതിനെയാണ് നിങ്ങള് നിഷേധിക്കുന്നത്
72കൂടാരങ്ങളില് ഒതുക്കി നിര്ത്തപ്പെട്ട വെളുത്ത തരുണികള്
73അപ്പോള് നിങ്ങള് ഇരു വിഭാഗത്തിന്റെയും രക്ഷിതാവിന്റെ അനുഗ്രഹങ്ങളില് ഏതിനെയാണ് നിങ്ങള് നിഷേധിക്കുന്നത്
74അവര്ക്ക് മുമ്പ് മനുഷ്യനോ ജിന്നോ അവരെ സ്പര്ശിച്ചിട്ടില്ല
75അപ്പോള് നിങ്ങള് ഇരു വിഭാഗത്തിന്റെയും രക്ഷിതാവിന്റെ അനുഗ്രഹങ്ങളില് ഏതിനെയാണ് നിങ്ങള് നിഷേധിക്കുന്നത്
76പച്ചനിറമുള്ള തലയണകളിലും അഴകുള്ള പരവതാനികളിലും ചാരി കിടക്കുന്നവര് ആയിരിക്കും അവര്
77അപ്പോള് നിങ്ങള് ഇരു വിഭാഗത്തിന്റെയും രക്ഷിതാവിന്റെ അനുഗ്രഹങ്ങളില് ഏതിനെയാണ് നിങ്ങള് നിഷേധിക്കുന്നത്
78മഹത്വവും ഔദാര്യവും ഉള്ളവനായ നിന്റെ രക്ഷിതാവിന്റെ നാമം ഉല്കൃഷ്ടമായിരിക്കുന്നു
WEBREATH · 11:11
«If you are thankful, I will give you more» — Quran 14:7
Breath is one for all: everyone lives by it, whoever they are and whatever they believe. Every day at 11:11 local time people stop for sixty seconds, breathe, and thank GOD for the breath — each in their own words, each within themselves. In that minute we are One Breath.
WEBREATH — the Minute at 11:11, your own local time — we are One Breath