ക്രിസ്തുമതം
തിരികെ

സങ്കീർത്തനങ്ങൾ 84

നിങ്ങളുടെ ഭാഷയിൽ ഇതുവരെ വിവർത്തനം ഒന്നുമില്ല — ഇംഗ്ലീഷ് കാണിക്കുന്നു

1സൈന്യങ്ങളുടെ യഹോവേ, തിരുനിവാസം എത്ര മനോഹരം!

2യഹോവയുടെ ആലയാങ്കണം വാഞ്ഛിച്ച് എന്റെ പ്രാണൻ തളരുന്നു; എന്റെ ഹൃദയവും എന്റെ ശരീരവും ജീവനുള്ള ദൈവത്തിന് ആനന്ദകീർത്തനം ആലപിക്കുന്നു.

3കുരികിൽ ഒരു വീടും മീവൽപ്പക്ഷി കുഞ്ഞുങ്ങൾക്ക് ഒരു കൂടും കണ്ടെത്തിയിരിക്കുന്നു— എന്റെ രാജാവും എന്റെ ദൈവവുമായ സൈന്യങ്ങളുടെ യഹോവേ അങ്ങയുടെ യാഗപീഠത്തിനരികെതന്നെ.

4അങ്ങയുടെ ആലയത്തിൽ വസിക്കുന്നവർ അനുഗൃഹീതർ; അവർ അങ്ങയെ നിരന്തരം സ്തുതിച്ചുകൊണ്ടിരിക്കും. സേലാ.

5ബലം അങ്ങയിലുള്ള മനുഷ്യർ അനുഗൃഹീതർ, അവരുടെ ഹൃദയത്തിൽ സീയോനിലേക്കുള്ള രാജവീഥികളുണ്ട്.

6കണ്ണുനീർ താഴ്വരയിലൂടെ കടന്നുപോകുമ്പോൾ, അവിടന്ന് അതിനെ ഒരു നീരുറവയാക്കുന്നു; മുന്മഴയാൽ അതിനെ അനുഗ്രഹപൂർണമാക്കുന്നു.

7അവർ ഓരോരുത്തരും സീയോനിൽ ദൈവസന്നിധിയിൽ എത്തുന്നതുവരെ, ബലത്തിനുമേൽ ബലം ആർജിക്കുന്നു.

8സൈന്യങ്ങളുടെ ദൈവമായ യഹോവേ, എന്റെ പ്രാർഥന കേൾക്കണമേ; യാക്കോബിന്റെ ദൈവമേ, ശ്രദ്ധിക്കണമേ. സേലാ.

9ഞങ്ങളുടെ പരിചയായ ദൈവമേ, നോക്കണമേ; അങ്ങയുടെ അഭിഷിക്തന്റെ മുഖത്തെ കടാക്ഷിക്കണമേ.

10അങ്ങയുടെ ആലയാങ്കണത്തിലെ ഒരു ദിവസം വേറെ ആയിരം ദിവസങ്ങളെക്കാൾ ശ്രേഷ്ഠമല്ലോ; ദുഷ്ടരുടെ കൂടാരങ്ങളിൽ വസിക്കുന്നതിനെക്കാൾ, എന്റെ ദൈവത്തിന്റെ ആലയത്തിൽ വാതിൽകാവൽക്കാരൻ ആകുന്നതാണ് എന്റെ അഭിലാഷം.

11കാരണം യഹോവയായ ദൈവം സൂര്യനും പരിചയും ആകുന്നു; യഹോവ കൃപയും മഹത്ത്വവും നൽകുന്നു; നിഷ്കളങ്കതയോടെ ജീവിക്കുന്നവർക്ക് അവിടന്ന് ഒരു നന്മയും മുടക്കുകയില്ല.

12സൈന്യങ്ങളുടെ യഹോവേ, അങ്ങയിൽ ആശ്രയിക്കുന്നവർ അനുഗൃഹീതർ.

ഉറവിടം: Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം

WEBREATH · 11:11

«He himself gives everyone life and breath and everything else» — Acts 17:25

Breath is one for all: everyone lives by it, whoever they are and whatever they believe. Every day at 11:11 local time people stop for sixty seconds, breathe, and thank GOD for the breath — each in their own words, each within themselves. In that minute we are One Breath.

WEBREATH — the Minute at 11:11, your own local time — we are One Breath