സങ്കീർത്തനങ്ങൾ 70
നിങ്ങളുടെ ഭാഷയിൽ ഇതുവരെ വിവർത്തനം ഒന്നുമില്ല — ഇംഗ്ലീഷ് കാണിക്കുന്നു
1ദൈവമേ, എന്നെ രക്ഷിക്കണമേ, യഹോവേ, എന്നെ സഹായിക്കാൻ വേഗം വരണമേ.
2എന്റെ ജീവൻ അപഹരിക്കാൻ ആഗ്രഹിക്കുന്നവർ ലജ്ജിതരും പരിഭ്രാന്തരും ആയിത്തീരട്ടെ; എന്റെ നാശം ആഗ്രഹിക്കുന്നവരെല്ലാം അപമാനിതരായി പിന്തിരിഞ്ഞുപോകട്ടെ.
3എന്നോട്, “ആഹാ! ആഹാ!” എന്നു പറയുന്നവർ തങ്ങളുടെ ലജ്ജനിമിത്തം പിന്തിരിഞ്ഞുപോകട്ടെ.
4എന്നാൽ അങ്ങയെ അന്വേഷിക്കുന്ന എല്ലാവരും അങ്ങയിൽ ആനന്ദിച്ച് ആഹ്ലാദിക്കട്ടെ; അവിടത്തെ രക്ഷ ആഗ്രഹിക്കുന്നവർ, “യഹോവ ഉന്നതൻ!” എന്ന് എപ്പോഴും പറയട്ടെ.
5ഞാൻ ദരിദ്രനും ഞെരുക്കമനുഭവിക്കുന്നവനും എങ്കിലും; ദൈവമേ, എന്റെ അടുക്കലേക്ക് വേഗം വരണമേ. അവിടന്ന് എന്റെ സഹായകനും എന്റെ വിമോചകനും ആകുന്നു; യഹോവേ, താമസിക്കരുതേ.
WEBREATH · 11:11
«He himself gives everyone life and breath and everything else» — Acts 17:25
Breath is one for all: everyone lives by it, whoever they are and whatever they believe. Every day at 11:11 local time people stop for sixty seconds, breathe, and thank GOD for the breath — each in their own words, each within themselves. In that minute we are One Breath.
WEBREATH — the Minute at 11:11, your own local time — we are One Breath