ക്രിസ്തുമതം
തിരികെ

സങ്കീർത്തനങ്ങൾ 29

നിങ്ങളുടെ ഭാഷയിൽ ഇതുവരെ വിവർത്തനം ഒന്നുമില്ല — ഇംഗ്ലീഷ് കാണിക്കുന്നു

1ദൈവപുത്രന്മാരേ, യഹോവയ്ക്കു കൊടുക്കുക, യഹോവയ്ക്കു മഹത്ത്വവും ശക്തിയും കൊടുക്കുക.

2യഹോവയ്ക്ക് അവിടത്തെ നാമത്തിനുതക്ക മഹത്ത്വംകൊടുക്കുക; യഹോവയുടെ വിശുദ്ധിയുടെ പ്രതാപത്തിന് അനുസൃതമായി അവിടത്തെ ആരാധിക്കുക.

3യഹോവയുടെ ശബ്ദം ആഴിക്കുമീതേ മുഴങ്ങുന്നു; മഹത്ത്വത്തിന്റെ ദൈവം ഇടിമുഴക്കുന്നു, യഹോവയുടെ ശബ്ദം പെരുവെള്ളത്തിനുമീതേ മുഴങ്ങുന്നു.

4യഹോവയുടെ ശബ്ദം ശക്തിയുള്ളതാണ്; യഹോവയുടെ ശബ്ദം പ്രതാപമേറിയതാണ്.

5യഹോവയുടെ ശബ്ദം ദേവദാരുക്കളെ പിളർക്കുന്നു യഹോവ ലെബാനോനിലെ ദേവദാരുക്കളെ തകർക്കുന്നു.

6അവിടന്ന് ലെബാനോനെ ഒരു കാളക്കിടാവിനെപ്പോലെ തുള്ളിച്ചാടിക്കുന്നു, ശിര്യോനെ ഒരു കാട്ടുകാളക്കിടാവിനെപ്പോലെയും.

7യഹോവയുടെ ശബ്ദം അഗ്നിജ്വാലകളെ ഉതിർക്കുന്നു

8യഹോവയുടെ ശബ്ദം മരുഭൂമിയെ പ്രകമ്പനംകൊള്ളിക്കുന്നു; യഹോവ കാദേശ് മരുഭൂമിയെ നടുക്കുന്നു.

9യഹോവയുടെ ശബ്ദം വന്മരങ്ങളെ ചുഴറ്റുന്നു വനത്തെ തോലുരിച്ച് നഗ്നമാക്കുന്നു. കർത്താവിന്റെ ആലയത്തിൽ എല്ലാവരും “മഹത്ത്വം!” എന്ന് ആർപ്പിടുന്നു.

10യഹോവ ജലപ്രളയത്തിനുമീതേ സിംഹാസനസ്ഥനായിരിക്കുന്നു യഹോവ എന്നേക്കും രാജാവായി വാഴുന്നു.

11യഹോവ തന്റെ ജനത്തിനു ശക്തിനൽകുന്നു; യഹോവ തന്റെ ജനത്തിനു സമാധാനമരുളി അനുഗ്രഹിക്കുന്നു.

ഉറവിടം: Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം

WEBREATH · 11:11

«He himself gives everyone life and breath and everything else» — Acts 17:25

Breath is one for all: everyone lives by it, whoever they are and whatever they believe. Every day at 11:11 local time people stop for sixty seconds, breathe, and thank GOD for the breath — each in their own words, each within themselves. In that minute we are One Breath.

WEBREATH — the Minute at 11:11, your own local time — we are One Breath