ക്രിസ്തുമതം
തിരികെ

സങ്കീർത്തനങ്ങൾ 129

നിങ്ങളുടെ ഭാഷയിൽ ഇതുവരെ വിവർത്തനം ഒന്നുമില്ല — ഇംഗ്ലീഷ് കാണിക്കുന്നു

1“എന്റെ ബാല്യംമുതൽ അവർ എന്നെ വളരെ ഉപദ്രവിച്ചു,” ഇസ്രായേല്യർ പറയട്ടെ;

2“എന്റെ ബാല്യംമുതൽ അവർ എന്നെ വളരെ ഉപദ്രവിച്ചു, എന്നാൽ അവർക്ക് എന്റെമേൽ വിജയംനേടാൻ കഴിഞ്ഞില്ല.

3ഉഴവുകാർ എന്റെ പുറം ഉഴുത് ഉഴവുചാലുകൾ നീളമുള്ളതാക്കി.

4എന്നാൽ യഹോവ നീതിമാൻ ആകുന്നു; അവിടന്നു ദുഷ്ടരുടെ കയറുകൾ മുറിച്ച് ഞങ്ങളെ സ്വതന്ത്രരാക്കിയിരിക്കുന്നു.”

5സീയോനെ വെറുക്കുന്ന ഏവരും ലജ്ജിച്ചു പിന്തിരിയട്ടെ.

6വളരുന്നതിനുമുമ്പേതന്നെ കരിഞ്ഞുപോകുന്ന, പുരപ്പുറത്തെ പുല്ലുപോലെ അവർ ആകട്ടെ;

7അതു കൊയ്ത്തുകാരുടെ കൈകൾ നിറയ്ക്കുകയോ കറ്റകെട്ടുന്നവരുടെ ഭുജം നിറയ്ക്കുകയോ ചെയ്യുന്നില്ല.

8“യഹോവയുടെ അനുഗ്രഹം നിങ്ങളുടെമേൽ ഉണ്ടായിരിക്കട്ടെ; ഞങ്ങൾ യഹോവയുടെ നാമത്തിൽ നിങ്ങളെ അനുഗ്രഹിക്കുന്നു,” എന്നു വഴിപോക്കർ അവരെ ആശംസിക്കുന്നതുമില്ല.

ഉറവിടം: Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം

WEBREATH · 11:11

«He himself gives everyone life and breath and everything else» — Acts 17:25

Breath is one for all: everyone lives by it, whoever they are and whatever they believe. Every day at 11:11 local time people stop for sixty seconds, breathe, and thank GOD for the breath — each in their own words, each within themselves. In that minute we are One Breath.

WEBREATH — the Minute at 11:11, your own local time — we are One Breath