സങ്കീർത്തനങ്ങൾ 121
നിങ്ങളുടെ ഭാഷയിൽ ഇതുവരെ വിവർത്തനം ഒന്നുമില്ല — ഇംഗ്ലീഷ് കാണിക്കുന്നു
1പർവതങ്ങളിലേക്കു ഞാൻ എന്റെ കണ്ണുകൾ ഉയർത്തുന്നു— എവിടെനിന്നാണ് എനിക്കു സഹായം വരുന്നത്?
2ആകാശവും ഭൂമിയും സൃഷ്ടിച്ച യഹോവയിൽനിന്നാണ് എനിക്കു സഹായം വരുന്നത്.
3നിന്റെ കാൽ വഴുതാൻ അവിടന്ന് അനുവദിക്കുകയില്ല— നിന്റെ കാവൽക്കാരൻ ഉറക്കംതൂങ്ങുകയുമില്ല;
4ഇസ്രായേലിന്റെ കാവൽക്കാരൻ ഉറങ്ങുകയോ മയങ്ങുകയോ ഇല്ല, നിശ്ചയം.
5യഹോവ നിന്നെ സംരക്ഷിക്കുന്നു! നിനക്കു തണലേകാൻ യഹോവ നിന്റെ വലതുഭാഗത്തുണ്ട്;
6പകൽ, സൂര്യൻ നിന്നെ ഉപദ്രവിക്കുകയില്ല, രാത്രി, ചന്ദ്രനും.
7യഹോവ സകലദോഷത്തിൽനിന്നും നിന്നെ പരിപാലിക്കും— അവിടന്നു നിന്റെ ജീവനു സംരക്ഷണം നൽകും;
8യഹോവ നിന്റെ ഗമനത്തെയും ആഗമനത്തെയും കാത്തുപാലിക്കും, ഇന്നും എന്നെന്നേക്കും.
WEBREATH · 11:11
«He himself gives everyone life and breath and everything else» — Acts 17:25
Breath is one for all: everyone lives by it, whoever they are and whatever they believe. Every day at 11:11 local time people stop for sixty seconds, breathe, and thank GOD for the breath — each in their own words, each within themselves. In that minute we are One Breath.
WEBREATH — the Minute at 11:11, your own local time — we are One Breath