ക്രിസ്തുമതം
തിരികെ

എസ്രാ 2

നിങ്ങളുടെ ഭാഷയിൽ ഇതുവരെ വിവർത്തനം ഒന്നുമില്ല — ഇംഗ്ലീഷ് കാണിക്കുന്നു

1ബാബേൽരാജാവായ നെബൂഖദ്നേസർ പ്രവിശ്യകളിൽനിന്നു ബാബേലിലേക്കു പിടിച്ചുകൊണ്ടുപോയിരുന്ന നിവാസികളിൽ, പ്രവാസത്തിൽനിന്നു മടങ്ങിവന്നവർ ഇവരാണ് (അവർ ജെറുശലേമിലും യെഹൂദ്യയിലുമുള്ള താന്താങ്ങളുടെ പട്ടണങ്ങളിലേക്കു മടങ്ങിവന്നു.

2ഇവർ സെരൂബ്ബാബേൽ, യോശുവ, നെഹെമ്യാവ്, സെരായാവ്, രെയേലയാവ്, മൊർദെഖായി, ബിൽശാൻ, മിസ്പാർ, ബിഗ്വായി, രെഹൂം, ബാനാ എന്നിവരോടൊപ്പംതന്നെ): ഇസ്രായേൽജനത്തിലെ പുരുഷന്മാരുടെ വിവരം:

3പരോശിന്റെ പിൻഗാമികൾ2,172

4ശെഫത്യാവിന്റെ പിൻഗാമികൾ372

5ആരഹിന്റെ പിൻഗാമികൾ775

6(യേശുവയുടെയും യോവാബിന്റെയും വംശപരമ്പരയിലൂടെ) പഹത്ത്-മോവാബിന്റെ പിൻഗാമികൾ2,812

7ഏലാമിന്റെ പിൻഗാമികൾ1,254

8സത്ഥുവിന്റെ പിൻഗാമികൾ945

9സക്കായിയുടെ പിൻഗാമികൾ760

10ബാനിയുടെ പിൻഗാമികൾ642

11ബേബായിയുടെ പിൻഗാമികൾ623

12അസ്ഗാദിന്റെ പിൻഗാമികൾ1,222

13അദോനീക്കാമിന്റെ പിൻഗാമികൾ666

14ബിഗ്വായിയുടെ പിൻഗാമികൾ2,056

15ആദീന്റെ പിൻഗാമികൾ454

16(ഹിസ്കിയാവിലൂടെ) ആതേരിന്റെ പിൻഗാമികൾ98

17ബേസായിയുടെ പിൻഗാമികൾ323

18യോരയുടെ പിൻഗാമികൾ112

19ഹാശൂമിന്റെ പിൻഗാമികൾ223

20ഗിബ്ബാരിന്റെ പിൻഗാമികൾ95

21ബേത്ലഹേമിൽനിന്നുള്ള പുരുഷന്മാർ123

22നെത്തോഫാത്തിൽനിന്നുള്ള പുരുഷന്മാർ56

23അനാഥോത്തിൽനിന്നുള്ള പുരുഷന്മാർ128

24അസ്മാവെത്തിൽനിന്നുള്ള പുരുഷന്മാർ42

25കിര്യത്ത്-യെയാരീം, കെഫീരാ, ബേരോത്ത് എന്നിവിടങ്ങളിൽനിന്നുള്ള പുരുഷന്മാർ743

26രാമായിലും ഗേബായിലുംനിന്നുള്ള പുരുഷന്മാർ621

27മിക്-മാസിൽനിന്നുള്ള പുരുഷന്മാർ122

28ബേഥേൽ, ഹായി എന്നിവിടങ്ങളിൽനിന്നുള്ള പുരുഷന്മാർ223

29നെബോയിൽനിന്നുള്ള പുരുഷന്മാർ52

30മഗ്ബീശിൽനിന്നുള്ള പുരുഷന്മാർ156

31മറ്റേ ഏലാമിൽനിന്നുള്ള പുരുഷന്മാർ1,254

32ഹാരീമിൽനിന്നുള്ള പുരുഷന്മാർ320

33ലോദ്, ഹദീദ്, ഓനോ എന്നിവിടങ്ങളിലെ പുരുഷന്മാർ725

34യെരീഹോയിൽനിന്നുള്ള പുരുഷന്മാർ345

35സെനായാനിൽനിന്നുള്ള പുരുഷന്മാർ3,630.

36പുരോഹിതന്മാർ: (യേശുവയുടെ കുടുംബത്തിൽക്കൂടി) യെദായാവിന്റെ പിൻഗാമികൾ973

37ഇമ്മേരിന്റെ പിൻഗാമികൾ1,052

38പശ്ഹൂരിന്റെ പിൻഗാമികൾ1,247

39ഹാരീമിന്റെ പിൻഗാമികൾ1,017.

40ലേവ്യർ: (ഹോദവ്യാവിന്റെ പരമ്പരയിലൂടെ) യേശുവയുടെയും കദ്മീയേലിന്റെയും പിൻഗാമികൾ74.

41സംഗീതജ്ഞർ: ആസാഫിന്റെ പിൻഗാമികൾ128.

42ആലയത്തിലെ വാതിൽക്കാവൽക്കാർ: ശല്ലൂം, ആതേർ, തല്മോൻ,അക്കൂബ്, ഹതീത, ശോബായി എന്നിവരുടെ പിൻഗാമികൾ139.

43ആലയത്തിലെ സേവകർ: സീഹ, ഹസൂഫ, തബ്ബായോത്ത്,

44കേരോസ്, സീയഹ, പാദോൻ,

45ലെബാന, ഹഗാബ, അക്കൂബ്,

46ഹഗാബ്, ശൽമായി, ഹാനാൻ,

47ഗിദ്ദേൽ, ഗഹർ, രെയായാവ്,

48രെസീൻ, നെക്കോദ, ഗസ്സാം,

49ഉസ്സ, പാസേഹ, ബേസായി,

50അസ്ന, മെയൂനിം, നെഫീസീം,

51ബക്ക്ബൂക്ക്, ഹക്കൂഫ, ഹർഹൂർ,

52ബസ്ളൂത്ത്, മെഹീദ, ഹർശ,

53ബർക്കോസ്, സീസെര, തേമഹ്,

54നെസീഹ, ഹതീഫഎന്നിവരുടെ പിൻഗാമികൾ.

55ശലോമോന്റെ ദാസന്മാരായ: സോതായി, ഹസോഫേരെത്ത്, പെരൂദ,

56യാല, ദർക്കോൻ, ഗിദ്ദേൽ,

57ശെഫാത്യാവ്, ഹത്തീൽ,പോക്കേരെത്ത്-ഹസ്സെബയീം, ആമിഎന്നിവരുടെ പിൻഗാമികൾ,

58ആലയത്തിലെ ദാസന്മാരും ശലോമോന്റെ ദാസന്മാരുടെ പിൻഗാമികളെയുംകൂടി392.

59തേൽ-മേലഹ്, തേൽ-ഹർശ, കെരൂബ്, അദ്ദാൻ, ഇമ്മേർ എന്നീ പട്ടണങ്ങളിൽനിന്നു വന്നവരാണ് താഴെപ്പറയുന്നവർ; എങ്കിലും, തങ്ങളും തങ്ങളുടെ പിതൃഭവനവും ഇസ്രായേല്യരിൽനിന്നുള്ളവർ എന്നു തെളിയിക്കാൻ അവർക്കു സാധിച്ചില്ല:

60ദെലായാവ്, തോബിയാവ്, നെക്കോദഎന്നിവരുടെ പിൻഗാമികൾ652.

61പുരോഹിതന്മാരുടെ പിൻഗാമികളിൽനിന്ന്: ഹബയ്യാവ്, ഹക്കോസ്സ്, (ഗിലെയാദ്യനായ ബർസില്ലായിയുടെ ഒരു പുത്രിയെ വിവാഹംചെയ്ത് ആ പേരിനാൽ വിളിക്കപ്പെട്ട ഒരാളായ) ബർസില്ലായി, എന്നിവരുടെ പിൻഗാമികൾ.

62ഇവർ തങ്ങളുടെ ഭവനങ്ങളെക്കുറിച്ച് വംശാവലിരേഖകളിൽ അന്വേഷിച്ചു. എന്നാൽ അവർക്ക് അതു കണ്ടുകിട്ടാത്തതിനാൽ അവരെ അശുദ്ധരായി കണക്കാക്കി പൗരോഹിത്യത്തിൽനിന്നു നീക്കിക്കളഞ്ഞു.

63ഊറീമും തുമ്മീമും ഉപയോഗിക്കുന്ന ഒരു പുരോഹിതൻ ഉണ്ടാകുന്നതുവരെ ഇവർ അതിപരിശുദ്ധമായ ഒന്നും കഴിക്കരുതെന്നു ദേശാധിപതി ഇവരോടു കൽപ്പിച്ചു.

64ആ സമൂഹത്തിന്റെ എണ്ണപ്പെട്ടവർ ആകെ 42,360.

65അതിനുപുറമേ 7,337 ദാസീദാസന്മാരും, സംഗീതജ്ഞരായ 200 പുരുഷന്മാരും സ്ത്രീകളും ഉണ്ടായിരുന്നു.

66736 കുതിര, 245 കോവർകഴുത,

67435 ഒട്ടകം, 6,720 കഴുത എന്നിവയും അവർക്കുണ്ടായിരുന്നു.

68ജെറുശലേമിൽ യഹോവയുടെ ആലയത്തിങ്കൽ അവർ എത്തിയപ്പോൾ കുടുംബത്തലവന്മാരിൽ ചിലർ ദൈവാലയം അതിന്റെ സ്ഥാനത്തു പുനഃസ്ഥാപിക്കേണ്ടതിനു സ്വമേധാദാനങ്ങൾ നൽകി.

69തങ്ങളുടെ കഴിവനുസരിച്ച്, ഈ പണിക്കു ഭണ്ഡാരത്തിലേക്ക് 61,000 തങ്കക്കാശും, 5,000 മിന്നാ വെള്ളിയും 100 പുരോഹിതവസ്ത്രങ്ങളും അവർ നൽകി.

70പുരോഹിതന്മാരും ലേവ്യരും സംഗീതജ്ഞരും ദ്വാരപാലകരും ദൈവാലയദാസന്മാരും ജനത്തിൽ ചിലരോടൊപ്പം ജെറുശലേമിനോടു ചേർന്ന പട്ടണങ്ങളിൽ താമസമാക്കി. ശേഷിച്ച ഇസ്രായേല്യരെല്ലാം അവരവരുടെ പട്ടണങ്ങളിൽ താമസിച്ചു.

ഉറവിടം: Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം

WEBREATH · 11:11

«He himself gives everyone life and breath and everything else» — Acts 17:25

Breath is one for all: everyone lives by it, whoever they are and whatever they believe. Every day at 11:11 local time people stop for sixty seconds, breathe, and thank GOD for the breath — each in their own words, each within themselves. In that minute we are One Breath.

WEBREATH — the Minute at 11:11, your own local time — we are One Breath