യെഹെസ്കേൽ 35
നിങ്ങളുടെ ഭാഷയിൽ ഇതുവരെ വിവർത്തനം ഒന്നുമില്ല — ഇംഗ്ലീഷ് കാണിക്കുന്നു
1യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായി:
2“മനുഷ്യപുത്രാ, സേയീർപർവതത്തിനെതിരേ മുഖംതിരിച്ച് അതിനെതിരേ ഇപ്രകാരം പ്രവചിക്കുക:
3അവരോട് പറയുക: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: സേയീർപർവതമേ, ഞാൻ നിനക്കു വിരോധമായിരിക്കുന്നു; എന്റെ ഭുജം ഞാൻ നിനക്കെതിരേ നീട്ടി നിന്നെ പാഴും ശൂന്യവുമാക്കും.
4ഞാൻ നിന്റെ പട്ടണങ്ങളെ കുപ്പക്കുന്നാക്കും; നീ ശൂന്യമായിത്തീരും. അപ്പോൾ ഞാൻ യഹോവ ആകുന്നു എന്നു നീ അറിയും.
5“ ‘നീ പുരാതനമായൊരു ശത്രുത മനസ്സിൽ വെച്ചുകൊണ്ട്, ഇസ്രായേല്യരുടെ ശിക്ഷ മൂർദ്ധന്യത്തിലെത്തിയ കഷ്ടതയുടെ കാലത്ത്, അവരെ വാളിന് ഏൽപ്പിച്ചുകൊടുത്തല്ലോ,
6അതുകൊണ്ട് ജീവനുള്ള ഞാൻ ശപഥംചെയ്യുന്നു, ഞാൻ നിങ്ങളെ രക്തച്ചൊരിച്ചിലിന് ഏൽപ്പിച്ചുകൊടുക്കും, അതു നിങ്ങളെ പിൻതുടരും എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്. നീ രക്തച്ചൊരിച്ചിൽ വെറുക്കാതിരുന്നതുകൊണ്ട്, രക്തച്ചൊരിച്ചിൽ നിന്നെ പിൻതുടരും.
7ഞാൻ സേയീർപർവതത്തെ ഒരു ശൂന്യസ്ഥലമാക്കും; അവിടെ വരികയും പോകുകയും ചെയ്യുന്നവരെ അതിൽനിന്ന് ഛേദിച്ചുകളയും.
8ഞാൻ നിന്റെ പർവതങ്ങളെ നിഹതന്മാരെക്കൊണ്ടു നിറയ്ക്കും; വാളാൽ കൊല്ലപ്പെട്ടവർ നിന്റെ മലകളിലും താഴ്വരകളിലും മലയിടുക്കുകളിലും വീണുകിടക്കും.
9ഞാൻ നിന്നെ എന്നെന്നേക്കും ശൂന്യമാക്കും; നിന്റെ പട്ടണങ്ങളിൽ ജനവാസം ഉണ്ടാകുകയില്ല; അപ്പോൾ ഞാൻ യഹോവ ആകുന്നു എന്നു നിങ്ങൾ അറിയും.
10“ ‘യഹോവയായ ഞാൻ അവിടെ ഉണ്ടായിരുന്നിട്ടും, “ഈ രണ്ടു ജനതകളും രാജ്യങ്ങളും ഞങ്ങളുടേത് ആയിത്തീരും; ഞങ്ങൾ അവയെ അവകാശപ്പെടുത്തും” എന്നു നീ പറയുകയാൽ
11ജീവനുള്ള ഞാൻ ശപഥംചെയ്യുന്നു, അവരോടുള്ള വിദ്വേഷത്തിൽ നീ പ്രകടിപ്പിച്ച കോപത്തിനും അസൂയയ്ക്കും തക്കവണ്ണം ഞാൻ നിന്നോട് ഇടപെടും; ഞാൻ നിന്നെ ന്യായം വിധിക്കുമ്പോൾ അവരുടെ ഇടയിൽ എന്നെത്തന്നെ വെളിപ്പെടുത്തും എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
12ഇസ്രായേൽ പർവതങ്ങൾക്കെതിരായി നീ പറഞ്ഞ എല്ലാ നിന്ദ്യകാര്യങ്ങളും യഹോവയായ ഞാൻ കേട്ടു എന്ന് അപ്പോൾ നീ അറിയും. “അവരെ ശൂന്യമാക്കിത്തീർത്തിരിക്കുന്നു; ഞങ്ങൾ അവരെ വിഴുങ്ങേണ്ടതിന് അവർ ഞങ്ങളുടെപക്കൽ ഏൽപ്പിക്കപ്പെട്ടിരിക്കുന്നു,” എന്നു നീ പറഞ്ഞുവല്ലോ.
13നീ സംയമം പാലിക്കാതെ എനിക്കെതിരേ ആത്മപ്രശംസ ചെയ്യുകയും സംസാരിക്കുകയും ചെയ്തു; ഞാൻ അതു കേട്ടുമിരിക്കുന്നു.
14യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഭൂമിമുഴുവനും ആഹ്ലാദിക്കുമ്പോൾ, ഞാൻ നിന്നെ ശൂന്യമാക്കിത്തീർക്കും.
15ഇസ്രായേൽജനത്തിന്റെ ഓഹരി ശൂന്യമായിത്തീർന്നപ്പോൾ നീ സന്തോഷിച്ചതുകൊണ്ട് ഞാൻ നിന്നോട് ഇപ്രകാരം പ്രവർത്തിക്കും: സേയീർപർവതമേ, നീ ശൂന്യമായിത്തീരും; നീയും ഏദോം പൂർണമായുംതന്നെ. അപ്പോൾ ഞാൻ യഹോവ ആകുന്നു എന്ന് അവർ അറിയും.’ ”
WEBREATH · 11:11
«He himself gives everyone life and breath and everything else» — Acts 17:25
Breath is one for all: everyone lives by it, whoever they are and whatever they believe. Every day at 11:11 local time people stop for sixty seconds, breathe, and thank GOD for the breath — each in their own words, each within themselves. In that minute we are One Breath.
WEBREATH — the Minute at 11:11, your own local time — we are One Breath